കവിയൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല : കവിയൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കവിയൂര്‍ തെക്കേതില്‍ വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസു തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മകന്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി വിട്ടുനല്‍കും.

Top