സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് രണ്ട് ബാങ്കുകള്‍മാത്രം

bank

ന്യൂഡല്‍ഹി: രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാബാങ്കുകളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ട് ബാങ്കുകള്‍മാത്രം. വിജയാബാങ്കും ഇന്ത്യന്‍ ബാങ്കുമാണ് ലാഭം രേഖപ്പെടുത്തിയ ബാങ്കുകളെന്നും, മറ്റ് 19 ബാങ്കുകളും നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ട് ചെയ്തു.

indian-bnak

അഴിമതിയാരോപണം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് നഷ്ടക്കണക്കില്‍ ഒന്നാം സ്ഥാനത്താണ്. 12,283 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞസാമ്പത്തികവര്‍ഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്.
പൊതുമേഖലാസ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടിയാണ്.

vijya-bank

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 8.31 ലക്ഷം കോടി (2017 ഡിസംബര്‍ വരെ)യാണ്. പൊതുമേഖലാ ബാങ്കുകള്‍ക്കായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്ന പണം സര്‍ക്കാര്‍ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുമുണ്ട്.

Top