ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ലംഘിച്ചു; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിലക്ക് വന്നേക്കും

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് ഉണ്ടായേക്കുമെന്ന് സൂചന. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ കൂടിയായ സിറ്റി കഴിഞ്ഞ സീസണുകളിലായി യുവേഫയുടെ ഫൈനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ലംഘിച്ചതിനാലാണ് വിലക്കെന്നാണ് സൂചന.

ഒരു വര്‍ഷത്തേക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്ഫറില്‍ തുക ചിലവഴിക്കുന്നതിന് യുവേഫയും ഫിഫയും നല്‍കിയ മാനദണ്ഡങ്ങള്‍ ലംഘിച്ച് ട്രാന്‍സ്ഫര്‍ നടത്തിയതിനാണ് നടപടികള്‍ വരുന്നത്. അണ്ടര്‍ 18 താരങ്ങളെ ഫിഫ അറിയാതെ സൈന്‍ ചെയ്ത വിഷയത്തിലും സിറ്റിക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്ക് ലഭിക്കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അത് വന്‍ തിരിച്ചടിയാകും.

Top