പത്തനംതിട്ടയിൽ സാമ്പത്തിക തട്ടിപ്പ് ; ധനകാര്യ സ്ഥാപനം പണം മടക്കി നൽകുന്നില്ല

പത്തനംതിട്ട: പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനം നിക്ഷേപങ്ങൾ മടക്കി നൽകുന്നില്ല എന്ന പരാതിയുമായി നിക്ഷേപകർ. മുൻപ് പോപ്പുലർ ഫിനാൻസ് ധനകാര്യ സ്ഥപനത്തിന്റെ ഉടമസ്ഥരെ സമാന കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസാണ് സാമ്പത്തിക പ്രതിസന്ധിയിൽ. കാലാവധി കഴിഞ്ഞ പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ പൊലീസിനെ സമീപിച്ചു. ബാങ്ക് ഉടമ സജി സാമും കുടുംബവും ഒളിവിലാണ്.

കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെയാണ് പത്തനംതിട്ടയിൽ വീണ്ടും സമാനമായ ആരോപണവുമായി നിക്ഷേപകർ രംഗത്ത് വന്നത്. തറയിൽ ഫിനാൻസിയേഴ്സ് എന്ന പണമിടപാട് സ്ഥാപനത്തിൽ നൂറ് കണക്കിന് ആളുകൾ 70 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഫെബ്രുവരി വരെ നിക്ഷേപകർക്ക് കൃത്യമായി പലിശ കിട്ടുന്നുണ്ടായിരുന്നു. പലിശ മുടങ്ങിയതോടെ നിക്ഷേപകർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഈ പരാതിയെ തുടർന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയിൽ ബാങ്ക് ഉടമയ്ക്ക് പണം നൽകാൻ കഴിഞ്ഞില്ല. മാത്രമല്ല ബാങ്കിൻ്റെ ശാഖകൾ പൂട്ടി. ഇതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായെത്തി

Top