സാമ്പത്തിക തട്ടിപ്പ്; ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

ചങ്ങരംകുളം: പൊന്നാനി സബ്ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ.സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടില്‍ നിന്നാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. മലപ്പുറം ചങ്ങരംകുളം സബ് ട്രഷറിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ടടക്കം ഉദ്യോഗസ്ഥന്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

Top