സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നവര്‍ക്ക് കുരുക്കുമായി പുതിയ നിയമം

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നു കളയുന്നവരെ പിടിക്കാന്‍ പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക ഇടപാടുകള്‍ നടത്തി, നിയമ നടപടികള്‍ മാനിക്കാതെ രാജ്യം വിടുന്നവര്‍ക്കു നേരെ ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച ശബ്ദ വോട്ടോടെ ലോക് സഭയില്‍ ബില്ല് പാസ്സാക്കിയത്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതിന് പുറമെ, ഇവരുടെ ബിനാമി സ്വത്തുക്കളും പിടിച്ചെടുക്കാന്‍ പുതിയ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ വന്‍തുകയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യംവിട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുന്‍പ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി നേരത്തെ രാജ്യംവിട്ടവരെ കൂടി ഈ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. ഇതിനു മറുപടിയായി കടന്നു കളഞ്ഞ പ്രതികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് അറിയാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പീയുഷ് ഗോയല്‍ സഭയില്‍ പറഞ്ഞു.

Top