സാമ്പത്തിക തട്ടിപ്പ്; മലപ്പുറത്ത് മുന്‍ പട്ടികജാതി വികസന ഓഫീസര്‍ അറസ്റ്റില്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പട്ടികജാതി വികസന ഓഫീസറെ അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് ബ്ലോക്ക് മുന്‍ പട്ടികജാതി വികസന ഓഫീസര്‍ എ സുരേഷ് കുമാറിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പട്ടികജാതി ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായ ഫണ്ടില്‍ പദ്ധതി വിഹിതമായി നല്‍കേണ്ട 37,50,000 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു കേസ്.

 

Top