സാമ്പത്തിക തട്ടിപ്പ്; വിജയ് മല്യ ഓഗസ്റ്റ് 27ന് ഹാജരാകണമെന്ന് പ്രത്യേക കോടതി

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ ഓഗസ്റ്റ് 27ന് ഹാജരാകണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി നിര്‍ദേശിച്ചു.

ഹാജരായില്ലെങ്കില്‍ മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുമെന്നും 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനുള്ള നടപടിയമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കോടികണക്കിന് രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് മല്യ രാജ്യം വിട്ടത്. കേസ് വന്നതോടെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. ലണ്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നടപടി തുടരുകയാണ്.

Top