പ്രിയങ്കയുടെ ഭർത്താവിന് തട്ടിപ്പ് കേസിൽ ജാമ്യം

robert-vadra

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പു കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

എന്നാല്‍, ചോദ്യം ചെയ്യുന്നതിന് ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ജാമ്യം നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തോട് താന്‍ സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ ചൂടുപിടിച്ച സാഹചര്യത്തിലാണ് ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതിയിലെത്തിയത് എന്ന കാര്യം ബിജെപിയ്‌ക്കൊരു മുതല്‍ക്കൂട്ടു തന്നെയാണ്.

Top