സാമ്പത്തിക തട്ടിപ്പുക്കേസ്; സുധാകരനെ പ്രതിചേര്‍ത്തത് രാഷ്ട്രീയക്കളിയെന്ന് മോന്‍സന്‍ മാവുങ്കല്‍

 

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോന്‍സന്‍ മാവുങ്കല്‍. താന്‍ കെ സുധാകരന് പണം നല്‍കിയിട്ടില്ലെന്നും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ സുധാകരന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു.

അതിനിടെ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കാമെന്ന് കെ.സുധാകരന്‍ ഇന്ന് പറഞ്ഞു. കെ സുധാകരന്‍ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം.

 

 

Top