സാമ്പത്തിക തട്ടിപ്പ് കേസ്; ഇഡി ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുക്കുന്നു

കോഴിക്കോട്: സിബി വയലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുക്കുന്നു. ഇന്ന് രാവിലെയാണ് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ ഷൗക്കത്ത് മൊഴി നല്‍കാനെത്തിയത്.

മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ആര്യാടന്‍ ഷൗക്കത്തില്‍ നിന്നും മൊഴിയെടുത്തത്.

ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂര്‍ പാട്ടുത്സവ നടത്തിപ്പിന് നാല്‍പ്പത് ലക്ഷത്തിലധികം രൂപ നല്‍കിയിട്ടുണ്ടെന്ന് സിബി ഇഡിയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടന്‍ ഷൗക്കത്തിനെയും ഇഡി വിളിച്ച് വരുത്തിയത്.

Top