ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും. . .

ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും.

ലണ്ടനിലെത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കുന്നതാണ്. വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

നേരത്തെ നീരവ് മോദി നല്‍കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിക്കളഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാര്‍ച്ച് 20നാണ് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്. നരേന്ദ്രമോദി നീരവ് മോദിയെ സഹായിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Top