സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന് പുറമെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് സുധാകരന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
പരാതിക്കാരുടെ ആദ്യപരാതിയില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷന്‍ രണ്ടാം പ്രതിയായ കേസില്‍ മോണ്‍സന്‍ മാവുങ്കലാണ് ഒന്നാംപ്രതി.

Top