സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ ഡി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്റ്ററേറ്റ് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖരുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി.

ഈ കേസിലെ സാക്ഷിയെന്ന നിലയിലാണ് നടിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ഇഡിയുടെ ദില്ലി യൂണിറ്റ് അഞ്ച് മണിക്കൂറോളം നടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസില്‍ ലീനാ മരിയ പോളിനെ നേരത്തെ ഇഡി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

Top