ചെന്നൈ: സ്വന്തം പേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമ്പത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍. സംഘടനയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യര്‍ഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്‌നേഹന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്‌നേഹന്‍ പരാതി നല്‍കിയത്. സ്‌നേഹന്‍ ഫൗണ്ടേഷന്‍ എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താന്‍ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരില്‍ സ്‌നേഹനെതിരെ പോലീസില്‍ പരാതിയും നല്‍കി.
പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു. ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.