സാമ്പത്തിക പ്രതിസന്ധി; ധവളപത്രം പുറത്തിറക്കാൻ യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാൻ യുഡിഎഫ്. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന തലക്കെട്ടോടെയാണ് ധവളപത്രം വൈകീട്ട് പുറത്തിറക്കുന്നത്.

ധൂർത്തും അഴിമതിയും വിലക്കയറ്റവും കേരളത്തെ തകർത്തെന്ന് കുറ്റപ്പെടുത്തി കൊണ്ടാണ് യുഡിഎഫ് ധവളപത്രം ഇറക്കാൻ പോകുന്നത്. കേരള ബജറ്റ് മൂന്നാം തീയതിയാണ്. ഇതിന് മുൻപ് കേരളത്തിന്റെ ധനസ്ഥിതി ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ധവളപത്രം ഇറക്കുന്നത്.

3419 കോടി രൂപ മാത്രമാണ് കിഫ്ബിയുടെ അക്കൗണ്ടിലുള്ളത്. അങ്ങനെയെങ്കിൽ 50,000 കോടിയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് സർക്കാരിന് എങ്ങനെയാണ് പറയാൻ സാധിക്കുക എന്ന് യുഡിഎഫ് ചോദിക്കുന്നു. ഇത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു.

Top