financial crisis ; Snapdeal stop shoppo

ന്യൂഡല്‍ഹി: സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പോ വിനിമയകേന്ദ്രം സാന്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടുന്നു.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികളോടു പിടിച്ചുനില്‍ക്കാനും ചെലവു കുറയ്ക്കുന്നതിനുമായാണ് ഷോപ്പോ അടച്ചുപൂട്ടുന്നത്.

ഈ മാസം 10ന് അടച്ചുപൂട്ടല്‍ ആരംഭിക്കുമെന്നും ഇതോടെ പകുതിയില്‍ അധികം ഇടപാടുകള്‍ നിലയ്ക്കുമെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

ഷോപ്പോയുടെ ജീവനക്കാരെ ഏറ്റെടുക്കുമെന്ന് സ്‌നാപ്ഡീല്‍ അറിയിച്ചു. സോഫ്റ്റ്ബാങ്കാണ് സ്‌നാപ്ഡീലിന് സാന്പത്തിക സഹായം നല്‍കുന്നത്.

2013ലാണ് സ്‌നാപ്ഡീല്‍ ഷോപ്പോയെ ഏറ്റെടുക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ 10 കോടി ഡോളര്‍ ഷോപ്പോയില്‍ നിക്ഷേപിക്കുമെന്ന് 2015ല്‍ സ്‌നാപ്ഡീല്‍ അറിയിച്ചിരുന്നു.

Top