നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കോഴിക്കോട്: നിപ രോഗ ബാധിതനായി മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗ ബാധിതനായി മരണപ്പെട്ടത്.

ആശുപത്രി ചെലവിനത്തില്‍ വന്ന തുകയായ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എംഎല്‍എ മുഖേന നല്‍കിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്. അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ട്രഷററായ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് കുട്ടിയുടെ രക്ഷിതാവിന് കൈമാറുന്നതിന് കോഴിക്കോട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top