ഭീകരര്‍ക്ക് സാമ്പത്തിക സഹായം ; ഇന്ത്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി

court

വാഷിംഗ്ടണ്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പണവും സാങ്കേതിക സഹായങ്ങളും നല്‍കിയ കേസില്‍ ഇന്ത്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി.

അമേരിക്കന്‍ നിയമമനുസരിച്ച് 27 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യാഹയ ഫറൂഖ് മുഹമദ് എന്നയാളെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി അല്‍ ക്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലകിയെ സഹായിച്ചതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ദനാ ജെ. ബൊണെറ്റ് അറിയിച്ചു.

2002-04 ല്‍ ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന മുഹമദ് 2008ല്‍ അമേരിക്കന്‍ പൗരയായ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

2015ല്‍ മുഹമദ് ഉള്‍പ്പെടെ നാലുപേര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. മുഹമദിന്റെ സഹോദനായ ഇബ്രാഹിം മുഹമദ് അമേരിക്കന്‍ പൗരന്മാരായ ആസിഫ് അഹമദ് സലീം സുല്‍ത്താന്‍ റൂം സലീം എന്നിവര്‍ക്കാണ് ഭീകവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയത്.

Top