ഭീകരവാദത്തിന് സാമ്പത്തിക സഹായം ; റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്ത് എന്‍ ഐ എ

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു.

ഹവാല ചാനലുകള്‍ വഴി പാകിസ്ഥാനിലെ ലഷ്‌കറെ തയ്ബയ്ക്കും വിഘടനവാദികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയ ഇടപാടുകാരെ കണ്ടെത്താനായി കാശ്മീരിലെ 14 ഇടങ്ങളിലും ഡല്‍ഹിയിലെ എട്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗിലാനി, ലഷ്‌കറെ തയ്ബ തലവന്‍ ഹഫീസ് സയിദ് എന്നിവര്‍ക്കെതിരെ എന്‍.ഐ.എ കേസെടുത്തിട്ടുണ്ട്.

ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് പാകിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഉറച്ചു വിശ്വസിക്കുന്നത്.

Top