ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണം; വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ലെന്ന് എം എ ബേബി

തിരുവനന്തപുരം: ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഐഎം പിബി അംഗം എം എ ബേബി. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനാല്‍ അത്തരത്തിലുള്ള ആരോപണങ്ങള്‍ അറിയില്ലെന്നും ചില ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അറിവുള്ളതെന്നും എം എ ബേബി പ്രതികരിച്ചു.നിലവിലെ വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ലെന്ന് എം എ ബേബി പറഞ്ഞു. താന്‍ തമിഴ്‌നാട്ടിലായിരുന്നു. അവിടുത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വന്നതാണ്.

ചിലര്‍  വിളിച്ചുപറഞ്ഞതനുസരിച്ച് സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടു. വിവാദം നിങ്ങളെല്ലാവരും ചേര്‍ന്നുണ്ടാക്കിയതല്ലേയെന്നും തനിക്കറിയില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. അത്തരമൊരു ആരോപണത്തിന് യാതൊരു സാധ്യതയും കാണുന്നില്ലെന്ന് സിപിഐഎം പി ബി അംഗം വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്നെ തെറ്റ് തിരുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും എം എ ബേബി പറഞ്ഞു.

Top