ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവം ; തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു. സോഫ്റ്റ്വെയറില്‍ പഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രെഷറി ഡയറക്ടര്‍, വിജിലന്‍സ് ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം ട്രഷറി തട്ടിപ്പ് കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് കുറ്റാരോപിതനായ ബിജുലാലിന്റെ ഭാര്യ സിമി. കേസായ ശേഷമാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നടക്കം അറിഞ്ഞത്. എത്ര രൂപ എന്റെ അക്കൗണ്ടിലേക്ക് വന്നുവെന്നും എപ്പോള്‍ അത് മാറ്റിയെന്നും ഒന്നും ഞാനറിഞ്ഞിട്ടില്ല. ബിജുവേട്ടന്‍ എന്നോട് ഇതേപ്പറ്റി പറഞ്ഞിട്ടില്ലെന്നും സിമി പറഞ്ഞു.

Top