അന്‍പത് കോടിയ്ക്ക് മുകളിലുള്ള വായ്പയ്ക്ക്‌ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധം

passportt

ന്യൂഡല്‍ഹി: അന്‍പത് കോടിയ്ക്ക് മുകളില്‍ വരുന്ന വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുമായി ധനകാര്യ മന്ത്രാലയം. കൂടാതെ വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്നാണ് പൊതു മേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്‌ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

Top