ബജറ്റില്‍ പ്രളയാനന്തര കേരളപുനര്‍നിര്‍മാണത്തിന് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രളയാനന്തര കേരളപുനര്‍നിര്‍മാണത്തിന് പ്രത്യേകപാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജി.എസ്.ടിക്കുമേല്‍ ഒരുശതമാനം സെസ് ചുമത്തുന്നതുവഴി 500 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. മദ്യത്തിന്റെയും ഇന്ധനത്തിന്റെയും, സ്റ്റാംപ് ഡ്യൂട്ടി അടക്കമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലെയും നികുതികള്‍ ഇത്തവണ വര്‍ധിപ്പിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ജി.എസ്.ടിക്കുമേല്‍ ഒരുശതമാനം സെസ് ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കും, പ്രതീക്ഷിക്കുന്ന അധികവരുമാനം 500 കോടി. അടുത്തവര്‍ഷം കൂടി സെസ് തുടരുന്നതോടെ 1000കോടി ഈയിനത്തില്‍ ലഭിക്കും.

കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്ടി നികുതി വരുമാനത്തിലെ വളര്‍ച്ച 13 ശതമാനമാണ്. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് ജി.എസ്.ടി നികുതിവരുമാനം ഉയരും. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരം കുറഞ്ഞു പോകാതിരിക്കാന്‍ നിര്‍ത്തിവച്ചിരുന്ന വാറ്റ് നികുതി കുടിശിക പിരിക്കല്‍ പുനരാരംഭിക്കും. ഭൂമിയുടെ ഫെയര്‍വാല്യു കുറച്ചുകാണിച്ച് നികുതിവെട്ടിച്ച എട്ടുലക്ഷം പേരില്‍ നിന്നും കുടിശിക പിരിക്കും.

Top