കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബിയിലെ ഇഡി അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവര്‍ ഹാജരാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേസിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും കേസിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ വടക്കേ ഇന്ത്യയില്‍ മതി. ലാവലിന്‍ കേസിലെ ഇടപെടല്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതിന് തെളിവാണെന്നും ഐസക്ക് പറഞ്ഞു.

ഇന്നലെ ഹാജരാകാന്‍ നോട്ടീസ് കിട്ടിയ കിഎഫ്ബി ഡെപ്യൂട്ടി എംഡി വിക്രംജിത് സിംഗ് കൊച്ചിയിലെത്തിയിരുന്നില്ല. ഇന്ന് എത്താന്‍ നോട്ടീസ് നല്‍കിയ സിഇഒ കെഎം എബ്രഹാം വരില്ല. ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഇഡി നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍് നല്‍കിയ പരാതി ആയുധമാക്കിയാണ് വിട്ടുനില്‍ക്കല്‍.

 

 

Top