ഡിസംബറില്‍ സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി

thomas-issac

തിരുവനന്തപുരം : അടുത്തമാസം സംസ്ഥാനത്ത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ജനുവരിയില്‍ വായ്പ ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണങ്ങള്‍ നീക്കും. ചരക്കുസേവനനികുതി പ്രാബല്യത്തിലായതിനുശേഷം ഗൗരവമായ നികുതിചോര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

അടുത്തമാസമാദ്യം ശമ്പളം, പെന്‍ഷന്‍ ഇനങ്ങളില്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ കേന്ദ്രസഹായവും ജി.എസ്.ടി നഷ്ടപരിഹാരവും മാസം പകുതികഴിഞ്ഞേ കിട്ടൂ. ഈ സാഹചര്യം മൂലം ട്രഷറി നിയന്ത്രണം തുടരേണ്ടസ്ഥിതിയാണെന്നും ധനമന്ത്രി അറിയിച്ചു.

ഇവേ ബില്‍ നടപ്പിലാകാത്തതുമൂലമുള്ള കാര്യമായ നികുതിചോര്‍ച്ചമൂലം ജി.എസ്.ടി വരുമാനം ഉയരുന്നില്ല. ഇതിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണ്. നികുതിനിരക്കുകള്‍ വീണ്ടും കുറച്ചിട്ടും സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് തയ്യാറാക്കിയ വിലകുറയുന്ന സാധനങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Top