പരിസ്ഥിതിലോലമേഖലയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതിലോലമേഖലയില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കരട് വിജ്ഞാപനത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട ഭേഭഗതി വരുത്തിക്കൊണ്ട് അന്തിമ വിജ്ഞാപനം ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വനം പരിസ്ഥിതി മന്ത്രി ഭൂവേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നോണ്‍ കോര്‍ മേഖല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ വ്യക്തതയില്ല. പരിസ്ത്ഥിതി ലോല മേഖലയില്‍ നിന്ന് 1337 ചതു. കിമി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രായോഗികമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതാണ് പല കേന്ദ്ര നിയമങ്ങളും.

കേരളത്തിന്റെ പ്രശ്‌നം വെറും സാങ്കേതിക വിഷയമായി കേന്ദ്രം കാണരുതെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കരട് വിജ്ഞാപനത്തിലെ 87% കേരളം അംഗീകരിച്ചതാണ്. റിപ്പോര്‍ട്ട് നടപ്പിലാകുമ്പോള്‍ പ്രദേശവാസികള്‍ക്ക് പ്രശ്‌നം ഉണ്ടാകില്ലെന്ന് കേന്ദ്രം വാക്കാല്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം രേഖാമൂലം ഉറപ്പ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top