പ്രതിപക്ഷ സഖ്യം ഹിന്ദുക്കള്‍ക്കും ‘സനാതന ധര്‍മ്മ’ത്തിനും എതിരെന്ന് നിര്‍മ്മല ധനമന്ത്രി സീതാരാമന്‍

ഡല്‍ഹി: ഡിഎംകെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഹിന്ദുക്കള്‍ക്കും ‘സനാതന ധര്‍മ്മ’ത്തിനും എതിരാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഭാരതത്തെയും സനാതന ധര്‍മ്മത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ഭരണഘടനയെ പരിഹസിക്കുന്നതാണ് എന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 70 വര്‍ഷമായി ഇവര്‍ ഇത് തന്നെയാണ് ചെയ്യുന്നത്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഇത് കൃത്യമായി അറിയാം ഭാഷാതടസം കാരണം രാജ്യം മുഴുവന്‍ ഇത് എത്തയില്ല. എന്നാല്‍ സമൂഹമാദ്ധ്യമങ്ങളുടെ വരവോടെ ഇവരുടെ കള്ളക്കളി പൊളിഞ്ഞു. ഡിഎംകെയുടെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ എല്ലാവര്‍ക്കും മനസിലായെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യം ഭാരതീയര്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണ്. ഉന്മൂലനം ചെയ്യണമെന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു. സനാതന ധര്‍മ്മത്തിനെതിരായ പ്രതിഷേധമല്ലെന്നും ഉന്മൂലനം ചെയ്യാനുള്ള പ്രതിഷേധമാണെന്നും ഉദയനിധി പറഞ്ഞിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ ഒരു ഘടകകക്ഷിയും ഉദയനിധിയുടെ പ്രസ്താവനകളെ അപലപിച്ചിട്ടില്ല. സനാതന ധര്‍മ്മ വിരുദ്ധത ഡിഎംകെയുടെ പ്രഖ്യാപിത നയമാണ്. ഇത് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. നിര്‍മല സീതാരമന്‍ പറഞ്ഞു.

Top