സംസ്ഥാനത്ത് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയില്ല: മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ഒരു മാസത്തെ കൊടുത്തു തുടങ്ങി. നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ധനസഹായം കൊടുത്തു. അപേക്ഷയില്‍ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് വരെ കേരളത്തിന് അര്‍ഹമായ പണം കേന്ദ്രം തടയുകയാണെന്നും മന്ത്രി പറഞ്ഞു.

അങ്കണവാടി ജിവനക്കാരില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ആയിരം രൂപ കൂട്ടും. പത്ത് വര്‍ഷത്തിന് താഴെയുള്ളവര്‍ക്ക് 500 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്കും 1000,രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിവേദനം നല്‍കാമെന്ന് എംപിമാര്‍ സമ്മതിച്ചെന്നും മന്ത്രി പറഞ്ഞു.

Top