പ്രഖ്യാപിക്കുന്നത് ഭരണത്തുടര്‍ച്ചയുടെ ബജറ്റെന്ന് ധനമന്ത്രി

thomas-issac

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ എല്ലാവരുടേയും ഉപബോധ മനസ്സില്‍ ഉറപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ച് വര്‍ഷം ചെയ്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ബജറ്റായിരിക്കില്ല പ്രഖ്യാപിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങളുമുണ്ടാകില്ല. ഭരണത്തുടര്‍ച്ചയുടെ ബജറ്റാകുമിതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി നടക്കുമെന്ന് ആരും കരുതിയതല്ല. ആറായിരം കോടിയുടെ പദ്ധതി മാത്രമേ കിഫ്ബിയില്‍ ഉദ്ഘാടനം ചെയ്തിട്ടുള്ളൂ. ഇനി അറുപതിനായിരം കിടക്കുകയാണ്. മൂന്ന് നാല് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ ചിത്രം മാറുമെന്നും ഐസക് പറഞ്ഞു.

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. അതിന് പരിഹാരം കാണാന്‍ പറ്റണം. ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കി. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന സമ്പൂര്‍ണ്ണ ബജറ്റാണ് തയ്യാറാക്കുന്നത്. കോവിഡാനന്തര കാലത്തെ സാധ്യതകളേയും മറ്റും അടയാളപ്പെടുത്ത ബജറ്റെന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രതിപക്ഷം പുതിയ അജണ്ട കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു.

Top