സംസ്ഥാനങ്ങളുടെ വിഹിതം നിര്‍ണയിക്കാന്‍ 2011ലെ സെന്‍സസ് ; തീരുമാനത്തിനെതിരെ ധനമന്ത്രി

THOMAS ISSAC

തിരുവനന്തപുരം : സംസ്ഥാനങ്ങളുടെ വിഹിതം നിര്‍ണയിക്കുന്നതിന് 2011ലെ സെന്‍സസ് ആധാരമാക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.

കമീഷന്‍ മാനദണ്ഡങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതുമാണ്. കേരളത്തിന് ഏകദേശം 20,000 കോടി രൂപ കേന്ദ്ര വിഹിതത്തില്‍ ഇതുമൂലം കുറവ് വരും. ഈ സാഹചര്യത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാനും സംസ്ഥാനങ്ങളുമായി യോജിപ്പില്‍ എത്താനും ഏപ്രില്‍ 10നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ചേരുമെന്നും ഐസക്ക് പറഞ്ഞു.

Top