കെഎസ്എഫ്ഇ;വിജിലൻസ് പരിശോധിച്ചത് എന്തെന്ന് അറിയിക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ ആഭ്യന്തര ഓഡിറ്റിങിന് ഉത്തരവിട്ടു. വിജിലൻസ് സംഘം കെഎസ്എഫ്ഇയുടെ 36 ശാഖകളിലും എന്താണ് പരിശോധിച്ചത് എന്ന് വ്യക്തമാക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം. ഇതേത്തുടർന്നാണ് കെഎസ്എഫ്ഇയിൽ ആഭ്യന്തര ഓഡിറ്റിങിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസിനെതിരെ ധനമന്ത്രിക്ക് പിന്തുണയുമായി ആനത്തലവട്ടം അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നു. സിപിഎം തന്നെ വിഷയം ചർച്ച ചെയ്യാൻ തീരുമാനമെടുത്തു.

കെഎസ്എഫ്ഇ യിലെ പരിശോധനയിൽ വിജിലൻസ് നാളെ ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കും. പരിശോധനയുടെ വിവരങ്ങൾ എസ്പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും. വിജിലൻസ് ഡയറക്ടർ എസ്പിമാരുടെ കണ്ടെത്തലുകൾ ചേർത്താണ് ആഭ്യന്തരവകുപ്പിന് റിപ്പോർട്ടായി കൈമാറുക. അതേസമയം കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പിൽ വൻ ക്രമക്കേടെന്നാണ് വിജിലൻസ് വാദം. ചിട്ടിയുടെ മറവിൽ കള്ളപ്പണം വെളിപ്പിക്കാൻ ശ്രമം നടത്തുണ്ടെന്നും ജീവനക്കാർ ബിനാമിപ്പേരിൽ ചിട്ടികളിൽ ചേരുന്നുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.

Top