finance bill amended : gold sold by only Rs 10,000

gold price

മുംബൈ: സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ച് ഫിനാന്‍സ് ബില്ല് ഭേദഗതി ചെയ്തു.

വിറ്റ സ്വര്‍ണത്തിന്റെ 10,000 രൂപ കഴിച്ചുള്ള തുക ചെക്കായോ, ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴിയോ കൈമാറാം. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍നരും.

ഇതിനെ മറികടക്കാന്‍ ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ രണ്ടോ മൂന്നോ തവണയായി വാങ്ങിയതായി കാണിച്ചാല്‍ നികുതി വകുപ്പ് പിടികൂടുമെന്ന് മുന്നറിയിപ്പുണ്ട്. ഒരേ കുടുംബത്തിലെ പലര്‍വഴി വില്പന നടത്തിയാലൂം നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങും.

Top