രജീഷ വിജയന് നായികയായെത്തിയ ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തില്‍ നായകനായെത്തിയ നിരഞ്ജും കയ്യടികള്‍ നേടുകയാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് നിരഞ്ജ് ഫൈനല്‍സില്‍ കാഴ്ചവച്ചിരിക്കുന്നത്.
അഭിനയത്തിന് പുറമേ കഥാപാത്രത്തിനായി നിരഞ്ജ് എടുത്ത കായികാധ്വാനവും മാനുവലിനെ വളരെ മികച്ചതാക്കി തീര്‍ത്തു. ആലീസ് എന്ന അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ എത്തുമ്പോള്‍ രജിഷയുടെ അച്ഛന് വര്‍ഗീസായി സുരാജ് വെഞ്ഞാറമൂടാണ് എത്തുന്നത്. സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായി ഒരുക്കിയ ചിത്രത്തില്‍ ധ്രുവന്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ എത്തിയിട്ടുണ്ട്.