ഫൈനല്‍സിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

ജിഷ വിജയന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. പി. ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷയുടെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്. ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജിഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നു.

Top