‘മഞ്ഞുകാലം ദൂരെ മാഞ്ഞു’; ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന വരികളുമായി ഫൈനല്‍സ്‌

കാലത്തില്‍ പൊലിഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവസാനമായി ചിട്ടപ്പെട്ടുത്തിയ ഗാനം പുറത്തിറങ്ങി. ‘മഞ്ഞുകാലം ദൂരെ മാഞ്ഞു മിഴിനീര്‍ സന്ധ്യ മറഞ്ഞു’എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗിരീഷ് പുത്തന്‍ ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രജിഷ വിജയനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ഗാനരചയിതാവിന്റെ അവസാന വരികള്‍ പ്രേഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്.. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിലെ സൈക്ലിംഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ഇടുക്കിക്കാരിയായ ആലീസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നിരഞ്ജ് മണിയന്‍പിള്ള, ടിനി ടോം, സോന നായര്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Top