ഷൂട്ടിംഗിനിടെ സൈക്കിളില്‍ നിന്ന് വീണ്‌ നടി രജീഷ വിജയന് പരിക്ക്

കട്ടപ്പന:ഷൂട്ടിംഗിനിടെ നടി രജീഷ വിജയന് പരിക്ക്. ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജീഷയ്ക്ക് പരിക്കു പറ്റിയത്. സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്. കാലിനാണ് പരിക്കേറ്റത്. താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ രജീഷയ്ക്ക് പരിക്ക് പറ്റിയതോടെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

നവാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കായിക താരമായാണ് രജിഷ എത്തുന്നത്. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Top