ഇടുക്കിയുടെ ഭംഗിയും കൈലാസ് മേനോന്റെ സംഗീതവും ; ഫൈനല്‍സിലെ ഗാനം കാണാം

‘ജൂണ്‍’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം രജിഷ നായികയാകുന്ന ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. യാസിന്‍ നിസാറും ലത കൃഷ്ണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ വേഷമിടുന്നത്. ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ പി ആര്‍ അരുണ്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകന്‍. ജീവാംശമായ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ‘ഫൈനല്‍സി’നായി ഗാനങ്ങള്‍ രചിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് എം.ഡി രാജേന്ദ്രനാണ്.

Top