ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകള്‍ക്ക് അരികിലൂടെയാണ് വരുന്നത്; ഒന്നു സഹായിച്ചേക്കണേ

ജീഷ വിജയന്‍ നായികയാകുന്ന പുതിയ ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വിശേഷങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘ഓണത്തിനിറങ്ങുന്ന വമ്പന്‍ സിനിമകളുടെ അരികിലൂടെ റിലീസിനു വരുന്ന സിനിമയാണ്, ഒന്നു സഹായിച്ചേക്കണേ’യെന്നാണ് രജീഷ പ്രേക്ഷകരോട് പറഞ്ഞത്.

ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ടോക്കിയോ ഒളിംപിക്‌സിനു തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ് ആയി രജീഷ അഭിനയിക്കുന്നു. അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ രജീഷ കാഴ്ചവച്ചിരിക്കുന്നതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.

ഒരു സംമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ പി. ആര്‍ അരുണ്‍ ആണ്. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് ഫൈനല്‍സിന്റെ സംഗീത സംവിധായകന്‍. പ്രിയ പ്രകാശ് വാര്യരും ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്.

Top