അവസാനം കണ്ടെത്തി; സ്റ്റാര്‍ട്ട് ആപ്പില്‍ ഒരുമില്യണ്‍ നിക്ഷേപിച്ച് ആനന്ദ് മഹീന്ദ്ര

മുബൈ: രാജ്യത്തിന്റെ സ്വന്തം സമൂഹമാധ്യമത്തിനായി പ്രയത്‌നിക്കുന്ന സ്റ്റാര്‍ട്ട് അപ്പില്‍ ഒരുമില്യണ്‍ നിക്ഷേപിച്ച് ആനന്ദ് മഹീന്ദ്ര. ഗുരുഗ്രാമിലുള്ള ഹാപ്‌റാംപ് എന്ന സ്റ്റാര്‍ട്ട് അപ്പിലാണ് ആനന്ദ് മഹീന്ദ്ര നിക്ഷേപം നടത്തിയത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ആനന്ദ് മഹീന്ദ്ര സ്റ്റാര്‍ട്ട് ആപ്പില്‍ നിക്ഷേപം നടത്തിയത്.

ഐഐടി വഡോദരയില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് ഹാപ്‌റാംപ്. ശുഭേന്ദ്ര വിക്രം, പ്രത്യുഷ് സിംഗ്, രജത് ഡാംഗി, മൊഫിദ് അന്‍സാരി എന്നീ യുവാക്കളാണ് ഈ സ്റ്റാര്‍ട്ട് അപ്പിന് പിന്നിലുള്ളത്. ഫേസ്ബുക്കിന് വിമര്‍ശനം ഉയരുന്ന സ്വകാര്യത, ഡാറ്റ സെക്യൂരിറ്റി, ഫെയര്‍ കണ്ടന്റ് മോനറ്റൈസേഷന്‍ എന്നിവയ്ക്കടക്കം പരിഹാരമുണ്ടാക്കി രാജ്യത്തിനായി സമൂഹമാധ്യമം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ഈ യുവാക്കളുള്ളത്.

2018ലാണ് സമൂഹമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. നമ്മുടേതായ ഒരു സമൂഹമാധ്യമം എന്നത് നല്ല ആശയമാണെന്നും അത്തരം ആശയമായി എത്തുന്ന മികച്ച സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Top