മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന “ബറോസ്”ചിത്രീകരണം നാളെ ആരംഭിക്കും

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഗോവയില്‍ വെച്ചാകും ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന പ്രത്യേകതയും ബറോസിനുണ്ട്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുന്നുണ്ട്.

2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹന്‍ലാലിന്‍റെ സ്വപ്ന പ്രൊജക്ട് ആണ്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.ബറോസിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത് 13 വയസുകാരനായ ലിഡിയന്‍ നാദസ്വരമാണ്. തമിഴ്‌നാട് സ്വദേശിയായ ലിഡിയന്‍ ഇന്ത്യയുടെ നിധിയെന്നാണ് എ.ആര്‍ റഹ്മാന്‍ മുന്‍പ് വിശേഷിപ്പിച്ചത്.

Top