സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നു

തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഇന്ന് മുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങും. തിങ്കളാഴ്ച തീയേറ്ററുകള്‍ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തിയാക്കി.

പ്രദര്‍ശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക.മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.

മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Top