film ‘traffic’ included BA malayalam accademic curriculam

രാജേഷ് പിള്ള സംവിധാനം ചെയ്ത് 2011 ല്‍ പുറത്തിറങ്ങിയ ചിത്രം ‘ട്രാഫിക്’ പഠിക്കാനൊരുങ്ങി ബിഎ മലയാളം വിദ്യാര്‍ത്ഥികള്‍. ചിത്രം പുറത്തിറങ്ങി ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെ കലാലയങ്ങളില്‍ പാഠ്യ വിഷയമാവുകയാണ് ട്രാഫിക്.

സംവിധായകന്‍ രാജേഷ് പിള്ളയുടെ മരണശേഷം ഒരുവര്‍ഷം കഴിഞ്ഞ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ട്രാഫിക്കിന്റെ തിരക്കഥ പാഠ്യവിഷയമായി സ്വീകരിച്ചിരുന്നു.

എംടി വാസുദേവന്‍ നായരുടെ പെരുന്തഛന്‍, ഒരു വടക്കന്‍ വീരഗാഥ, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ട്രാഫിക്കിന്റെ തിരക്കഥയും ഇനി കേരളത്തിലെ കലാലയ വിദ്യാര്‍ത്ഥികള്‍ പഠിക്കും.

ബി ഹൃദയകുമാരി കമ്മിറ്റി നടത്തിയ സിലബസ്സ് പുനപരിശോധനയുടെ അടിസ്ഥാനത്തിലാണ് മലയാളം വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്ററിലെ അരങ്ങും പൊരുളും വിഷയത്തില്‍ ട്രാഫിക്കിന്റെ തിരക്കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാള ചലചിത്രലോകം അന്നേവരെ പിന്തുടര്‍ന്നു വന്ന സിനിമാ തലങ്ങളെ തന്നെ മാറ്റിമറിച്ച പുതുമയുടെ ന്യു ജനറേഷന്‍ ചിത്രമായിരുന്നു ട്രാഫിക്. ബോബിയും സഞ്ജയ്‌യും തിരക്കഥ ഒരുക്കിയ ചിത്രത്തിന് 2011 ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു.

Top