പേരില്‍ മാറ്റം വരുത്തി ചലച്ചിത്ര താരം ലെന

ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്ന നിരവധി താരങ്ങള്‍ ഉണ്ട്. നടി റോമ തന്റെ പേരിന്റെ കൂടെ ‘h’ ചേര്‍ത്തിരുന്നു.

അടുത്തിടെ നടന്‍ ദിലീപും പേരില്‍ മാറ്റം വരുത്തിയിരുന്നു. ‘dileep’, എന്നതിന് പകരം ‘dilieep’എന്നാക്കിയിരുന്നു.

അത്തരത്തില്‍ നടി ലെനയും പേര് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.പേരിന്റെ കൂടെ ഒരു ‘A’ കൂടി ചേര്‍ത്തിരിക്കുകയാണ് താരം. ‘LENAA’ എന്നാണ് നടിയുടെ പുതിയ പേര്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പുതിയ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിംഗില്‍ മാറ്റം വരുത്തിയതെന്ന് നടി അറിയിച്ചു. ‘ഞാന്‍ എന്റെ പേരിന്റെ സ്പെല്ലിംഗ് മാറ്റി’ എന്ന് പറഞ്ഞുകൊണ്ടാണ് താരം പുതിയ പേര് വെളിപ്പെടുത്തിയത്.

Top