ചലച്ചിത്രതാരം ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

ചലച്ചിത്രതാരം ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. ദേവന്‍ ശ്രീനിവാസനെ സംസ്ഥാന വൈസ് പ്രസിഡന്റായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. 2021 ല്‍ ദേവന്റെ പാര്‍ട്ടിയായ ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ ബിജെപിയില്‍ ലയിച്ചിരുന്നു.

കെ.സുരേന്ദ്രന്‍ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.

സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടിയാണ് സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

Top