സ്റ്റൈലന്‍ ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍; ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് എത്തി

മ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. താരത്തിന്റെ പിറന്നാള്‍ ദിവസത്തില്‍ എത്തിയ ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. റോള്‍സ് റോയ്‌സ് കാറിനു മുന്നില്‍ മുടി നീട്ടി വളര്‍ത്തി കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക മമ്മൂട്ടിയുടെ എക്കാലത്തെയും കൊമേഴ്സ്യല്‍ വിജയങ്ങളിലൊന്നായ ‘രാജമാണിക്യം’ സ്റ്റൈലില്‍ ഒരുങ്ങുന്ന സിനിമയായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം രാജമാണിക്യത്തിന്റെ രണ്ടാം ഭാഗമായിരിക്കുമെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രൊജക്ടിനെ പറ്റി ആലോചിച്ചിരുന്നുവെന്നും അത് വര്‍ക്കൗട്ടായില്ല. എന്നാല്‍ ആ സിനിമയുടെ അതേ ഫ്ലേവറില്‍ മറ്റൊരു പ്രൊജക്ടെന്ന ആലോചനയാണ് ഒടുവില്‍ ഷൈലോക്കില്‍ എത്തിച്ചതെന്ന് അജയ് പറഞ്ഞിരുന്നു.

ഡാര്‍ക്ക് ഷേഡുകളുണ്ടെങ്കിലും രസിപ്പിക്കുന്ന നായകനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. കഴുത്തറപ്പന്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. നേരത്തേ ‘പരുന്ത്’ എന്ന ചിത്രത്തില്‍ സമാനമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.

തമിഴിലും മലയാളത്തിലുമായി പ്രദര്‍ശനത്തിനെത്തുന്ന ഷൈലോക്കില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ തമിഴ് നടന്‍ രാജ്കിരണ്‍ അവതരിപ്പിക്കുന്നു. മീനയാണ് നായിക. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. രണദിവാണ് ഛായാഗ്രാഹകന്‍. ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ഗോപി സുന്ദറാണ്.

Top