film production meena and nayanthara

തെന്നിന്ത്യന്‍ താരങ്ങളായ മീനയും നയന്‍താരയും ഒന്നിക്കുന്നു. ക്യാമറയ്ക്ക് പിന്നിലാണ് ഇരുവരും ഒന്നിക്കുന്നത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായക വേഷം അവതരിപ്പിക്കുന്നത്.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. എന്നാല്‍ തിരക്കുകളെല്ലാം മാറ്റി വച്ചാണ് നയന്‍താര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. നേരത്തെ തൃഷയും ഹന്‍സികയും നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വന്നിരുന്നു.

Top