മാര്‍ഗരേഖ അനുസരിച്ച് മാത്രം ഷൂട്ടിംഗ് തുടങ്ങിയാല്‍ മതിയെന്ന് സിനിമാ സംഘടനകള്‍

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിന് മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ സിനിമാ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം. നാളെ വൈകീട്ടോടെ മാര്‍ഗ്ഗരേഖ തയ്യാറാക്കും. മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് സംഘടന നല്‍കിയ നിര്‍ദ്ദേശം. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും സംഘടനകള്‍ നിര്‍ദ്ദേശിച്ചു.

ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. ഒരു കരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് നിര്‍ദ്ദേശിച്ചു. പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.

 

Top