മിഷന്‍ മംഗളിന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു

ക്ഷയ് കുമാര്‍ പ്രധാനവേഷത്തിലെത്തുന്ന മിഷന്‍ മംഗളിന്റെ പുതിയ ട്രെയ്ലര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചൊവ്വ ദൗത്യത്തിനിടയില്‍ നേരിടേണ്ടി വരുന്ന തടസങ്ങളും പിന്നീട് അത് പരിഹരിച്ച് മുന്നോട്ടു പോകുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുള്ളത്.

ചിത്രത്തില്‍ ഐ.എസ്.ആര്‍.ഒ യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായി അക്ഷയ് കുമാറും വനിതാ ശാസ്ത്രജ്ഞയായി വിദ്യാ ബാലനും എത്തുന്നു. മലയാളി താരമായ നിത്യ മേനോന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, കൃതി കുല്‍ഹരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ജഗന്‍ സാക്ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇതിനു മുന്‍പ് പുറത്തുവിട്ടിരുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top