ലവ് ആക്ഷന്‍ ഡ്രാമയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി- നയന്‍താര താരജോടിയിലൊരുങ്ങുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഓണ റിലീസായി സെപ്റ്റംബര്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യന്ത്രത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുകയാണ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ തളത്തില്‍ ദിനേശനായി എത്തുന്നത്. ശോഭയായി നയന്‍താരയും എത്തുന്നു. ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ചിത്രം അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം ലവ് ആക്ഷന്‍ ഡ്രാമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Top